Posted On
date_range Updated On
date_range ഒ.ടി.പി സംബന്ധിച്ച തർക്കം; യാത്രക്കാരനെ ഇടിച്ചുകൊന്ന് ഒല ഡ്രൈവർ
ചെന്നൈ: തർക്കത്തെ തുടർന്ന് യാത്രക്കാരനെ ഇടിച്ചുകൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം.
ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കയറുന്നതിന് മുമ്പ് ഒ.ടി.പി നൽകാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യാത്രക്കാരനെ ഒല ഡ്രൈവർ ഇടിക്കുകയായിരുന്നു.
ഡ്രൈവർ നിരവധി തവണ യാത്രക്കാരന്റെ മുഖത്ത് മുഷ്ഠിചുരുട്ടി ഇടിച്ചുവെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാരൻ സോഫ്റ്റ്വെയർ കമ്പനി ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.