ചെന്നൈ: തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിലിെൻറ ലോക്ഡൗൺ റിലീഫ് ഫണ്ടിലേക്ക് രണ് ട് അഭിഭാഷകർ ഒരുരൂപ വീതവും മറ്റു രണ്ടുപേർ 10 രൂപ വീതവും സംഭാവന നൽകിയത് വിവാദമായി.
ബാർ കൗൺസിലിെൻറ ബാങ്ക് അക്കൗണ്ടിലേക്കാണ് അഭിഭാഷകർ തുക അയച്ചുകൊടുത്തത്. ജസ്റ്റിസ് എസ്.എം. സുബ്രമണ്യൻ രണ്ടര ലക്ഷം രൂപ നൽകിയാണ് ഫണ്ട് പിരിവ് ആരംഭിച്ചത്. നിരവധി മുതിർന്ന അഭിഭാഷകർ അഞ്ചുലക്ഷം രൂപവരെ സംഭാവന നൽകി. കൂടുതൽ തുക നൽകിയവർക്ക് ബാർ കൗൺസിൽ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. കുറവ് സംഭാവന നൽകിയവർക്കും സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ വൈസ് ചെയർമാൻ എസ്. പ്രഭാകരൻ അറിയിച്ചു.
ഫണ്ട് പിരിവിനെ പരിഹസിക്കുന്നതിനു തുല്യമാണ് അഭിഭാഷകരുടെ നടപടിയെന്ന് ബാർ കൗൺസിൽ അംഗം ആർ.സി. പോൾരാജ് പറഞ്ഞു.
വരുമാനമില്ലാതെ അഭിഭാഷകരും പട്ടിണിയിലേക്ക് നീങ്ങുന്നതിെൻറ പ്രതീകാത്മക നടപടിയെന്നാണ് മറ്റൊരു വിഭാഗം അഭിഭാഷകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.