Posted On
date_range Updated On
date_range ഡൽഹിയിലെ ആശുപത്രിയിൽ മലിന ജലം ഒഴുകുന്നു; യുവാവിന്റെ ട്വിറ്റർ പോസ്റ്റിൽ പ്രതികരണവുമായി കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തെഗ് ബഹദൂർ സർക്കാർ ആശുപത്രിയിലെ ശോചനീയാവസ്ഥയുടെ നേർചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് യുവാവ്. ആശുപത്രിയുടെ ശുചിമുറികളിൽനിന്നും മലിന ജലം ഒഴുകുന്ന ചിത്രം പങ്കുവെച്ചാണ് യുവാവ് ട്വിറ്ററിൽ പോസ്റ്റിട്ടത്.
"ശുചിമുറികളിൽ നിന്നും നിറയെ മാലിന്യങ്ങൾ ഒഴുകുന്നു. ഇതാണ് ഡൽഹിയിലെ പ്രശസ്തമായ ജി.ടി.ബി ആശുപത്രിയുടെ അവസ്ഥ. രോഗികളും ഡോക്ടർമാരും മറ്റു പ്രവർത്തകരും മൂക്കും പൊത്തി വേണം ഇതിലൂടെ നടന്നു പോകാൻ. ആശുപത്രിയുടെ വൃത്തി വെറും പൂജ്യമാണ്" എന്ന ക്യാപ്ഷനോടെയാണ് ട്വിറ്ററിൽ യുവാവ് ചിത്രം പങ്കുവെച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ടാഗ് ചെയ്തിരുന്നു. ഇതിൽ പ്രതികരണവുമായാണ് കെജ്‌രിവാൾ എത്തിയത്. ആരോഗ്യ മന്ത്രിയോട് ആശുപത്രി സന്ദർശിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടതായും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.