Posted On
date_range Updated On
date_range ദിനകർ ഗുപ്ത എൻ.ഐ.എ തലവൻ
ന്യൂഡൽഹി: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ദിനകർ ഗുപ്തയെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) ഡയറക്ടർ ജനറലായി നിയമിച്ചു. 1987 ബാച്ചിൽ പഞ്ചാബ് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ആഭ്യന്തര സുരക്ഷയുടെ പ്രത്യേക സെക്രട്ടറിയായി സ്വഗർ ദാസിനെയും നിയമിച്ചു. ഛത്തിസ്ഗഢ് കേഡറിലെ 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദാസ് നിലവിൽ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രത്യേക ഡയറക്ടറാണ്. 2024 നവംബർ 30 വരെയാണ് ദാസിന്റെ നിയമന കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.