ലഖ്നോ: യു.പിയിലെ ക്രമസമാധാനനില നിയന്ത്രണത്തിലാണെന്ന് ഡി.ജി.പി ഒ.പി സിങ്. കേസുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 21 ജില്ലകളിൽ ഇൻറർനെറ്റ് നിരോധിച്ചു. സ്ഥിതി മെച്ചപ്പെട്ടാൽ ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികൾക്കെതിരെ പൊലീസ് നടപടിയുണ്ടാകില്ല. എന്നാൽ, അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ വെറുതെ വിടില്ല. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുൾപ്പടെ നിരവധി സംഘടനകളിലെ അംഗങ്ങളെ അക്രമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒ.പി സിങ് വ്യക്തമാക്കി.
അതേസമയം, യു.പി പൊലീസിെൻറ ക്രൂരതകൾ വിവരിക്കുന്ന നിരവധി റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കുട്ടികളെ ഉൾപ്പടെ യു.പി പൊലീസ് അകാരണമായി മർദിച്ചുവെന്നാണ് വാർത്തകൾ. പ്രായപൂർത്തിയാകാത്ത നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.