Posted On
date_range Updated On
date_range കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഈ മഴക്കാലത്ത് വിലക്ക്
ന്യൂഡൽഹി: കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡി.ജി.സി.എ. ഈ മൺസൂൺ സീസണിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ ലഭിക്കുന്ന വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
വലിയ വിമാനങ്ങളുടെ സർവിസ് പുനഃരാരംഭിക്കുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. മഴക്കാലം അവസാനിക്കുന്നത് വരെ ഇത് തുടരാനാണ് നീക്കമെന്ന് വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. എയർ ഇന്ത്യ എകസ്പ്രസ് വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ടതിന് പിന്നാലെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.