ദേവേന്ദ്ര ഫട്​നാവിസ്​ കുതിരകച്ചവടത്തിന്​ ശ്രമിക്കുന്നു- അശോക്​ ചവാൻ

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ കോൺഗ്രസ്​ എം.എൽ.എമാരെ ചാക്കിട്ട്​ പിടിക്കാൻ ശ്രമിക്ക ുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ അശോക്​ ചവാൻ. ഫട്​നാവിസ്​ മിക്ക കോൺഗ്രസ്​ എം.എൽ.എമാരെ യും വ്യക്തിപരമായി ഫോണിൽ ബന്ധപ്പെട്ട്​ ബി.ജെ.പിയിലേക്ക്​ ക്ഷണിക്കുന്നു​. എന്നാൽ കോൺഗ്രസിൽ നിന്ന്​ ഒരാൾ പോലും പോകില്ലെന്ന്​ ഉറപ്പാണ്​. മഹാരാഷ്​ട്ര മുഖ്യമന്ത്രി കോൺഗ്രസിനെ തകർക്കാനാണ്​ ശ്രമിക്കുന്നതെന്നും ചവാൻ ആരോപിച്ചു.

അഹമ്മദാബാദിൽ നിന്നും കോൺഗ്രസിനെ തുടച്ച്​ ഇല്ലാതാക്കിയെന്ന വാദം തെറ്റാണ്​. ലോക്​സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട്​ ബി.ജെ.പി അമിത ആത്​മവിശ്വാസം പുലർത്തേണ്ടതില്ല. ജനങ്ങൾ സംസ്ഥാന സർക്കാറി​​െൻറ ദുർഭരണത്തിൽ അതൃപ്​തരാണ്​. അതിനാൽ ലോക്​സഭയിലെ വിജയം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ചവാൻ പറഞ്ഞു.

Tags:    
News Summary - Devendra Fadnavis Asking Congress Lawmakers To Join BJP- Ashok Chavan - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.