പ്രതിമകൾ നശിപ്പിക്കുന്നത്​ കോൺഗ്രസ്​ പാരമ്പര്യം ഇല്ലാതാക്കാൻ 

ന്യുഡൽഹി: മുതിർന്ന  കോൺഗ്രസ്​ നേതാക്കളുടെ പ്രതിമകൾ നശിപ്പിക്കുന്ന ബി.ജെ.പി നടപടി കോൺഗ്രസ്​ ആശയങ്ങളെ തുടച്ചുകളയാനുള്ള ശ്രമത്തി​​​​െൻറ ഭാഗമായാ​ണെന്ന്​ കോൺഗ്രസ്​ നേതാവ് രാജ്​ ബബ്ബാർ. പ്രതിമ തർക്കുകയല്ല ഉദ്ദേശം. കോൺഗ്രസ്​ ആശയങ്ങളെ ഇല്ലാതാക്കുകയാണ്​. ബി.ജെ.പി സർക്കാർ അധികാരത്തിലേറിയ അന്നു മുതൽ കോൺഗ്രസ്​ പാരമ്പര്യത്തെ തകർക്കാനാണ് ​ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അവർ ഷഹരൻപൂരിലുള്ള രവിദാസി​​​​െൻറ പ്രതിമ തകർത്തു. മിർസാപുരിൽ രാജീവ്​ ഗാന്ധിയു​െടയും കഹ്​തൗലിയിൽ ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ നശിപ്പിച്ചു. നെഹ്​റു -ഗാന്ധി പാരമ്പര്യത്തെ ബി.ജെ.പി  ഭയക്കുന്നതിനാലാണ്​ പ്രതിമകൾ വികൃതമാക്കുന്നതെന്നും രാജ്​ ബബ്ബാർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - destroying Congress veterans' statue an attempt to erase Nehru-Gandhi legacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.