Posted On
date_range Updated On
date_range നോട്ട് പിൻവലിക്കൽ: ശമ്പളം പണമായി നൽകുന്നതിന് സർക്കാർ നിയന്ത്രണം കൊണ്ടു വരുന്നു
ന്യൂഡൽഹി: നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ശമ്പളം പണമായി നൽകുന്നതിന് സർക്കാർ നിയന്ത്രണം കൊണ്ട് വരുന്നു. ഇതിനായി ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട പേയ്മെൻറ് ആൻഡ് വേജസ് ആക്ടിൽ സർക്കാർ ഭേദഗതി വരുത്തുമെന്നാണ് സൂചന. ഡിജിറ്റൽ മാധ്യമങ്ങളുടെ സഹായത്തോടെയോ ശമ്പളം നൽകാനാണ് സർക്കാർ ഇപ്പോൾ ശുപാർശ ചെയ്യുന്നത്.
ഇന്ന് ഡൽഹിയിൽ നടക്കുന്ന കേന്ദ്ര മന്ത്രി സഭ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിൽ ദേദഗതി പാസാക്കാനാണ് സർക്കാരിെൻറ തീരുമാനമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.െഎ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.