Posted On
date_range Updated On
date_range ഡൽഹി ചാന്ദ്നി ഛൗക്കിൽ വൻതീപിടിത്തം; 60ഓളം കടകൾ കത്തിനശിച്ചു
ന്യൂഡൽഹി: ചാന്ദ്നി ഛൗക്കിലെ ലജ്പത് റായ് മാർക്കറ്റിൽ വൻ തീപിടിത്തം. 60 കടകളോളം കത്തിനശിച്ചു. പുലർച്ചെ 4.45ഓടെയാണ് തീപിടിത്തമുണ്ടായത്.
12 ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപാഴമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചെങ്കോട്ടക്ക് എതിർവശമാണ് ലജ്പത് റായ് മാർക്കറ്റ്. ചെറുതും വലുതുമായ ഒട്ടനവധി കടകളുടെ പ്രധാന കേന്ദ്രമാണിവിടം. ഇവിടത്തെ ചെറിയ കടകളുടെ ഒരു നിര മുഴുവൻ കത്തിനശിച്ചു.
തീ നിയന്ത്രണ വിധേയമായതായി ഡൽഹി ഫയർ സർവിസ് മേധാവി അതുൽ ഗാർഗ് അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.