ഡ​ൽ​ഹി​യി​ൽ പൂ​ട്ടി​യ​ത്​ 50 മ​ദ്യ​ഷാ​പ്പു​ക​ൾ

ന്യൂഡൽഹി: പാതയോരത്തെ മദ്യഷാപ്പുകൾക്കെതിരായ സുപ്രീംകോടതി വിധിയെ തുടർന്ന് ഡൽഹിയിൽ പൂട്ടിയത് 50ഒാളം മദ്യവിൽപന കേന്ദ്രങ്ങൾ. ബാറുകൾ, പബുകൾ, വിദേശ മദ്യഷാപ്പ് എന്നിവയാണ് വെള്ളിയാഴ്ച മുതൽ പൂട്ടിയത്.  സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതിന് മുമ്പുതന്നെ ഡൽഹി സർക്കാർ പാതയോരത്തെ മദ്യഷാപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതി​െൻറ ഭാഗമായി മദ്യഷാപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചു. മദ്യഷാപ്പിനു സമീപം  റോഡുവക്കിലും വാഹനങ്ങളിലിരുന്നും മദ്യപിക്കുന്നവർക്ക് കടുത്ത പിഴയും ചുമത്തിയിരുന്നു.

 

Tags:    
News Summary - delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.