Posted On
date_range Updated On
date_range ഡൽഹിയിൽ യുവതിയെ കാറിനുള്ളിൽ വെടിവെച്ചു കൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ ഷാലിമാർ ബാഗിൽ യുവതിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കാറിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കവെയാണ് കൊല ചെയ്യപ്പെട്ടത്.
കാർ തടഞ്ഞ് കൊള്ള നടത്താൻ ശ്രമിച്ച അക്രമികളാണ് വെടിയുതിർത്തതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. പിടിച്ചുപറി തടഞ്ഞ യുവതിയെ വെടിവെച്ചു വീഴ്ത്തി അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.