അർധരാത്രി വാദം കേട്ട്​ ഹൈകോടതി: പരിക്കേറ്റവർക്ക്​ അടിയന്തര ചികിത്സ നൽകണം

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭകർക്ക് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവർക്ക്​ ​അടിയന്തര ചികിത്സ ലഭ്യമാക്കണ​െമ ന്ന്​ ഹൈ​േകാടതി. ഇവ​െ​ര ആശുപത്രിയിലെത്തിക്കുന്നതിനും മറ്റുമായി സുരക്ഷിത യാത്ര സൗകര്യം ഒരുക്കണമെന്നും ഹൈകോടതി നിർദേശിച്ചു.

അക്രമം ​രൂക്ഷമായതിനെ തുടർന്ന്​ അർധരാത്രി ഡൽഹി ​ൈഹെകോടതി ഹരജി പരിഗണിക്കുകയായിരുന്നു. പരിക്കേറ്റവർക്ക്​ ചികിത്സ ഉറപ്പാക്കണ​മെന്നും കോടതി പൊലീസിനോട്​ നിർദേശിച്ചു.

ഡൽഹിയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്ന്​ ജസ്​റ്റിസ്​ എസ്​. മുരളീധറിൻെറ വസതിയിലാണ്​ അർധരാത്രി അടിയന്തര വാദം കേട്ടത്​. ജസ്​റ്റിസ്​ എസ്​. മുരളീധർ, അനുപ്​ ​െജ. ബംബാനി ​എന്നിവരടങ്ങിയ ബെഞ്ച്​ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കൂടുതൽ സേനയെ വിന്യസിക്കണമെന്നും ഡൽഹി പൊലീസിനോട്​ നിർദേശിച്ചു. കൂടാതെ പരിക്കേറ്റവരുടെ വിവരങ്ങളും ചികിത്സ വിവരങ്ങളും അടങ്ങിയ വിശദ റിപ്പോർട്ട്​ സമർപ്പിക്കാനും കോടതി അറിയിച്ചു. ഇതു സംബന്ധിച്ച വാദംകേൾക്കൽ ബുധനാഴ്​ച 2.15ന്​ നടക്കും.

Tags:    
News Summary - Delhi Violence Delhi High Court tells Police to ensure safe passage treatment of injured -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.