Posted On
date_range Updated On
date_range ബി.എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ശാഹി ഇമാം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മായാവതി നയിക്കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി ജുമാ മസ്ജിദ് ശാഹി ഇമാം മൗലാന അഹ്മദ് ബുഖാരി രംഗത്ത്. സമാജ്വാദി പാര്‍ട്ടി വാഗ്ദാനങ്ങളില്‍നിന്നും പിറകോട്ട് പോയെന്ന് കുറ്റപ്പെടുത്തിയ ശാഹി ഇമാം, മുസ്ലിംകള്‍ ബദല്‍രാഷ്ട്രീയ കക്ഷിയെ പിന്തുണച്ച് എസ്.പിക്ക് പുറത്തേക്കുള്ള വഴി കാണിക്കണമെന്ന് ആഹ്വാനം ചെയ്തു.
‘‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, മുസഫര്‍നഗര്‍, കോസി കലാന്‍, മഥുര, ദസ്ന, ഗാസിയാബാദ് എന്നിവിടങ്ങളിലേത് കൂടാതെ 400 ഇടങ്ങളില്‍ മുസ്ലിംവിരുദ്ധ കലാപമുണ്ടായി. മുസ്ലിംകള്‍ക്ക് സംവരണം, രംഗനാഥന്‍ കമീഷന്‍, സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളൊന്നും അഖിലേഷ് നടപ്പിലാക്കിയില്ല.’’ -ശാഹി ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.