ഡൽഹി കലാപം: സിനിമാ പ്രവർത്തകരായ രാഹുൽ റോയിയെയും സബാ ദീവാനെയും ചോദ്യം ചെയ്​ത്​ പൊലീസ്​

ന്യൂഡൽഹി: വടക്ക്​ കിഴക്കൻ ഡൽഹിയിൽ 2019 ​െഫബ്രുവരിയിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട്​ ഡോക്യുമെൻററി സംവിധായകരായ രാഹുൽ റോയിയെയും സബാ ദീവാനെയും ചോദ്യം ചെയ്യലിന്​ വിളിപ്പിച്ച്​ ഡൽഹി പൊലീസ്​. ഡൽഹി കലാപവുമായി ബന്ധപ്പെട്ട്​ ജെ.എൻ.യു വിദ്യാർഥി നേതാവ്​ ഉമർ ഖാലിദ്​ അറസ്​റ്റിലായതിന്​ തൊട്ട്​പിറകെയാണ്​ ഇവരെ പൊലീസ്​ ചോദ്യം ചെയ്​തത്​.

കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ രാഹുൽ റോയിയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സബാ ദീവാൻ കുറ്റപത്രത്തിൽ ഇല്ല. ഇവർ 'ഡൽഹി പ്രൊട്ടസ്​റ്റ്​ സപ്പോർട്ട്​ ​ഗ്രൂപ്പ്​' എന്ന പേരിൽ കലാപകാരികളെ പിന്തുണക്കുന്ന വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പി​െൻറ ഭാഗമായിരുന്നുവെന്ന ആരോപണത്തെ തുടർന്നാണ്​ പൊലീസ്​ നടപടി.

ഡൽഹി പൊലീസ്​ തയാറാക്കിയ അനുബന്ധ കുറ്റപത്രത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളെ ഉൾപ്പെടുത്തിയിരുന്നു. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതി ഘോഷ്, ഡല്‍ഹി സർവകലാശാല പ്രഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ് എന്നിവരും അനുബന്ധ കുറ്റപത്രത്തിൽ ഇടംപിടിച്ചിരുന്നു.

സി.എ.എ പ്രക്ഷോഭത്തിന്​ പിന്തുണ നൽകിയവരെയും സർക്കാറിനെതിരെ വിമത ശബ്​ദമുയർത്തിയവരെയും അടിച്ചമർത്തനാണ്​ പൊലീസ്​ ശ്രമിക്കുന്നതെന്ന ആരോപണം നേതാക്കൾ ഉയർത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.