വിറങ്ങലിച്ച്​ ഇന്ത്യ; മഹാരാഷ്​ട്രയിൽ 773 മരണം, ഡൽഹിയിൽ 348

ന്യൂഡൽഹി: കോവിഡ്​ 19ന്‍റെ രണ്ടാം തരംഗം രൂക്ഷമായതോടെ വിറങ്ങലിച്ച്​ രാജ്യം. വിവിധ സംസ്​ഥാനങ്ങളിൽ മരണനിരക്ക്​ കുത്തനെ ഉയരുകയാണ്​. 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയിൽ മാത്രം 773 പേരും ഡൽഹിയിൽ 348 ​േപരും മരിച്ചു.

24 മണിക്കൂറും ശ്​മശാനങ്ങൾക്ക്​ പുറത്ത്​ വാഹനങ്ങളുടെ നീണ്ട നിര കാണാം. കോവിഡ്​ സ്​ഥിരീകരിക്കുന്നതോടെ രോഗികളുടെ ഓക്​സിജൻ അളവ്​ ക്രമാതീതമായി താഴ​ുന്നതോടെയാണ്​ മിക്ക മരണവും. ഓക്​സിജൻ ക്ഷാമവും ​ആശുപത്രികളുടെ അപര്യാപ്​തതയും മരണനിരക്ക്​ ഉയർത്തുന്നുണ്ട്​.

കഴിഞ്ഞദിവസം മഹാരാഷ്​ട്രയിൽ 66,836 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 81.81 ശതമാനമാണ്​ മഹാരാഷ്​ട്രയിലെ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.52 ശതമാനവും. നിലവിൽ 6,91,851 പേരാണ്​ ഇവിടെ ചികിത്സയിൽ കഴിയുന്നത്​. 16.53 ശതമാനമാണ്​ സംസ്​ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ​മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മഹാരാഷ്​ട്ര മുഖ്യമന്ത്രി സംസ്​ഥാനത്തേക്ക്​ കൂടുതൽ ഓക്​സിജനും പ്രതിരോധ മരുന്നുകളും ആവശ്യപ്പെട്ടിരുന്നു.

ഡൽഹിയിലും സമാന സ്​ഥിതിയാണ്​ നേരിടുന്നത്​. ഡൽഹിയിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ്​ കഴിഞ്ഞദിവസം റിപ്പോർട്ട്​ ചെയ്​തത്​. 24,331 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. 32 ശതമാനമാണ്​ ഡൽഹിയിലെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 92,000 പേരാണ്​ ഡൽഹിയിൽ ചികിത്സയിലുള്ളത്​. ഓക്​സിജൻ ക്ഷാമമാണ്​ ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത്.

Tags:    
News Summary - Delhi Reports Record 348 Deaths and773 Covid Deaths In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.