ഡൽഹിയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 4,000 കടന്നു

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 4,000 കടന്നു. 4039 പേർക്കാണ്​ ബുധനാഴ്​ച ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതാദ്യമായാണ്​ ഡൽഹിയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 4,000 കടക്കുന്നത്​. ഇതിന്​ മുമ്പ്​ ജൂൺ 23നാണ്​ ഡൽഹിയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. അന്ന്​ 3,947 പേർക്കാണ്​ രോഗബാധയുണ്ടായത്​.

ഇതോടെ ഡൽഹിയിലെ കോവിഡ്​ രോഗികളുടെ ആകെ എണ്ണം 2,01,174 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ്​ മരണം 4,618 ആയി ഉയർന്നു.

ലോക്​ഡൗൺ ഇളവുകളുടെ ഭാഗമായി ഡൽഹിയിൽ മെട്രോ സർവീസ്​ പുനഃരാരംഭിച്ചിരുന്നു. ബാറുകൾ തുറക്കുകയും ചെയ്​തിരുന്നു. അതേസമയം, ഡൽഹിയിൽ കോവിഡ്​ പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - Delhi reports highest-ever daily spike of 4,039 Covid-19 cases, tally tops 2 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.