ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അതിശൈത്യത്തിലാണ് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. 1901ലാണ് ഇതിനു മുമ്പ് ഇത്രയും വലിയ ശൈത്യം ഡൽഹിയിൽ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രണ്ടു ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു ഡൽഹിയിലെ താപനില.
കനത്ത മൂടൽമഞ്ഞുകാരണം വാഹനാപകടങ്ങൾ കൂടി. ഞായറാഴ്ച രാത്രി ഡൽഹിക്കടുത്ത് േഗ്രറ്റർ നോയിഡയിൽ കാർ കനാലിലേക്ക് മറിഞ്ഞ്് ആറു പേർ മരിച്ചു. അഞ്ചുപേർക്ക് പരിേക്കറ്റു. ഡൽഹി നഗരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്. റെയിൽ, വ്യോമ ഗതാഗതം തകരാറിലായി. നാലു വിമാന സർവിസുകൾ റദ്ദാക്കി. 16 എണ്ണം വഴി തിരിച്ചുവിട്ടു. 500 സർവിസുകൾ മണിക്കൂറുകൾ വൈകി. ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.
ഉത്തർപ്രദേശിൽ അതിശൈത്യം കാരണം കുറേപേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ജനുവരി മൂന്നു വരെ ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.