'കാമറയുമായി നടക്കുന്ന എല്ലാവരും മാധ്യമപ്രവർത്തകരല്ല'; സമരത്തിനിടയിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: കാമറയുമായും മൈക്കുമായി നടക്കുന്ന സോഷ്യൽ മീഡിയ ഉള്ളടക്ക നിർമാതാക്കളെയും റീൽ മേക്കർമാരെയും യഥാർത്ഥ മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷണർ ഗ‍്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ മാധ്യമപ്രവർത്തകർക്കായി ഡൽഹി പൊലീസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ആനുകൂല്യം ഇവർക്ക് ലഭിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഡൽഹി പൊലീസ് കമീഷണർക്ക് വേണ്ടി ജോയിന്റ് കമീഷണർ സുരേന്ദ്ര കുമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) അക്രഡിറ്റേഷൻ ഇല്ലെന്നുവെച്ച് ഒരാളെ മാധ്യമപ്രവർത്തകനായി അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ ജോലി ചെയ്യുന്ന സ്ഥാപനമോ മീഡിയ ഓർഗനൈസേഷനോ നൽകുന്ന ഐഡന്റിറ്റി കാർഡും അംഗീകൃത തിരിച്ചറിയൽ രേഖയായി സ്വീകരിക്കാമെന്നും പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് കമീഷണർക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് ഈ വിശദീകരണം. നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ, ഇന്ത്യ (എൻ.ഡ‍്യൂ.എം.ഐ), ഫ്രീ സ്പീച്ച് കളക്റ്റീവ്, ഡൽഹി യൂനിയൻ ഓഫ് ജേർണലിസ്റ്റ്സ്, കേരള യൂനിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് തുടങ്ങിയ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - Delhi Police Justifies Action During Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.