പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം തുടരുന്നു; അടിയന്തരഘട്ടങ്ങളിൽ മൂന്നുവട്ടം മണി മുഴക്കാൻ നിർദേശം

കൊൽക്കത്ത: പള്ളികൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കാൻ നിർദേശവുമായി പശ്ചിമ ബംഗാളിലെ ക്രിസ്ത്യൻ സംഘടനയായ 'ബംഗിയ ക്രൈസ്തവ പരിഷത്ത്'. പള്ളി അങ്കണത്തിൽ ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സാഹചര്യമോ അപരിചിതരായ സംഘത്തെയോ കണ്ടാല്‍ ഉടൻ പള്ളിമണി മൂന്നുവട്ടം മുഴക്കി ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനത്തെ പാസ്റ്റർമാർക്കും ഇടവക വികാരിമാർക്കും ഫോറം നിർദേശം നൽകി.

അസാധാരണമായ സമയത്ത് പള്ളിമണി മൂന്നുവട്ടം മുഴങ്ങുന്നത് അടിയന്തര അപായസൂചനയായി കണ്ട് മതം നോക്കാതെ അയൽവാസികളും വിശ്വാസികളും ഉടൻ പള്ളിക്ക് മുന്നിൽ ഒത്തുകൂടി പാസ്റ്റർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അതിക്രമങ്ങൾ ഉണ്ടായാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ അടുത്തുവരുന്ന ഘട്ടത്തിൽ സമുദായത്തിന് ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നിയമം കയ്യിലെടുക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷനറി സ്ഥാപനങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കൾ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സമുദായ സംഘടനയുടെ മുൻകരുതൽ നടപടി.

Tags:    
News Summary - Attacks on Churches Continue; Directive Issued to Ring Bells Thrice in Emergencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.