ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാനെതിരെ രാജ്യദ്രോഹ കേസ്​

ന്യൂഡൽഹി: ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്​ലാം ഖാനെതിരെ രാജ്യദ്രോഹ കേസ്​. സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്​റ്റിട്ടുവെന്ന്​ ആരോപിച്ചാണ്​ ഡൽഹി പൊലീസ്​ കേസെടുത്തത്​. ഡൽഹി വസന്ത്​കുഞ്ച്​ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി.

ഡൽഹി ജോയിൻറ്​ പൊലീസ്​ കമീഷണർ നീരജ്​ താക്കൂറാണ്​ സഫറുൽ ഇസ്​ലാം ഖാനെതിരെ കേസെടുത്തത്​. ഐ.പി.സി സെക്ഷൻ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങൾക്കിടയിൽ സ്​പർധയുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​ അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്​. അതേസമയം, കേസിനെ കുറിച്ച്​ പ്രതികരിക്കാൻ സഫറുൽ ഖാൻ തയാറായില്ല. എഫ്​.ഐ.ആർ താൻ കണ്ടിട്ടില്ലെന്നും കണ്ടതിന്​ ശേഷം പ്രതികരിക്കാമെന്ന്​ അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോ​േഫാബിയക്കെതിരെ അറബ്​ ലോകത്ത്​ നടന്ന കാമ്പയിനെ അനുകൂലിച്ച്​ ട്വീറ്റ്​ ചെയ്​തതിനാണ്​ അദ്ദേഹത്തിനെതിരെ കേസെടുത്തത്​. ഇതുമായി ബന്ധപ്പെട്ട്​ കുവൈത്തിന്​ നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തി​​െൻറ ട്വീറ്റ്​. കഴിഞ്ഞ ദിവസം ത​​െൻറ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഡോ.സഫറുൽ ഇസ്​ലാം ഖാൻ പറഞ്ഞിരുന്നു.

Tags:    
News Summary - Delhi Minorities Commission chairman booked under sedition charges-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.