Posted On
date_range Updated On
date_range ശർജീൽ ഇമാമിന്റെ ജാമ്യഹരജി നേരത്തേ പരിഗണിക്കില്ല
ന്യൂഡൽഹി: ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന് ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാം നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. ഡൽഹി കലാപത്തിൽ പ്രതിചേർത്താണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. ഒക്ടോബർ ഏഴിന് ഹരജി ലിസ്റ്റ് ചെയ്തതിനാൽ നേരത്തേ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്. ജാമ്യാപേക്ഷ 2022 മുതൽ പരിഗണനയിലാണെന്നും 62 തവണ ലിസ്റ്റ് ചെയ്തിട്ടും പരിഗണിച്ചിട്ടില്ലെന്നും ശർജീൽ ഇമാം ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.