ന്യൂഡൽഹി: നൂറുവർഷത്തിലേറെ പഴക്കമുള്ള ഷാഹി മസ്ജിദ്, ശ്മശാനഭൂമി, ധൗല കുവാനിലെ സ്കൂൾ എന്നിവക്കെതിരെ നടപടിയെടുക്കരുതെന്ന് ഡൽഹി ഹൈകോടതി.
പള്ളിയും മറ്റും പൊളിക്കാനുള്ള നീക്കത്തിനെതിരെ ഷാഹി മസ്ജിദിന്റെയും ഖബറിസ്താൻ കംഗൽ ഷായുടെയും മാനേജിങ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പ്രതീക് ജലാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി സർക്കാറിന്റെ മതസമിതി, കേന്ദ്രസർക്കാർ, ഡൽഹി വികസന അതോറിറ്റി, കന്റോൺമെന്റ് ഏരിയയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ്, വഖഫ് ബോർഡ് എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ജനുവരി 31ന് കൂടുതൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കെട്ടിടങ്ങൾക്ക് നൂറുവർഷത്തിലേറെ പഴക്കമുള്ളതിനാലാണ് ഇനി കേസ് പരിഗണിക്കുന്നതുവരെ നടപടി തടഞ്ഞത്. സർക്കാർ ഭൂമിയിലാണ് ഇവയിൽ പല കെട്ടിടങ്ങളുമെന്നാണ് സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.