ഡൽഹി ആരോഗ്യ മന്ത്രിക്ക്​ കോവിഡ്​ ഇല്ല

ന്യൂഡൽഹി:കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഡ​ല്‍ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന്​ വൈ​റ​സ്​ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. പ​നി​യും ശ്വാ​സ​ത​ട​സ്സ​ത്തേ​യും തു​ട​ര്‍ന്ന് മ​ന്ത്രി​യെ തി​ങ്ക​ളാ​ഴ്ച രാ​ത്രി രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഞായറാഴ്​ച കേന്ദ്രമന്ത്രി അമിത്​ ഷായും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും പ​െങ്കടുത്ത യോഗത്തിൽ സത്യേന്ദർ ജെയിനുമുണ്ടായിരുന്നു.

കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ അഡ്​മിറ്റായ വിവരം മന്ത്രി തന്നെയാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​​. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ ദിവസം രാത്രി ആർ.ജി.എസ്​.എസ്​.എച്ച്​ ആശുപത്രിയിൽ പ്രവേശിച്ചു -മന്ത്രി ട്വിറ്ററിൽ കുറിച്ചു.

‘നിങ്ങൾ സ്വയം ശ്രദ്ധിക്കാതെ 24 മണിക്കൂറും ജനങ്ങൾക്ക്​ വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിൽ കൂടി ശ്രദ്ധ നൽകി വേഗം സുഖം പ്രാപിക്കൂ’ -ആരോഗ്യമന്ത്രിയുടെ ട്വീറ്റ്​ ഷെയർ ചെയ്​ത്​ അരവിന്ദ്​ കെജ്​രിവാൾ കുറിച്ചു. 

LATEST VIDEO:

Full View

Tags:    
News Summary - Delhi Health Minister Satyendar Jain Admitted To Hospital -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.