Posted On
date_range Updated On
date_range ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് തീപിടിത്തം
ന്യൂഡൽഹി: അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് തീപിടിത്തം. സേവാദൾ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. കോൺഗ്രസ് ആസ്ഥാനത്തിന്റെ ഭാഗമാണ് സേവാദൾ ഓഫീസും. തീപിടിത്തമുണ്ടായ ഉടൻ ഡൽഹി ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒരു മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി.
രാത്രി ഏഴ് മണിയോടെയാണ് കോൺഗ്രസ് ആസ്ഥാനത്ത് തീപിടിത്തമുണ്ടായെന്ന് വിവരം ലഭിക്കുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികൾ തുടങ്ങി. എ.സിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടാവുമ്പോൾ ഓഫീസിനകത്ത് ആരുമുണ്ടായിരുന്നില്ല. സുരക്ഷ ഉദ്യോഗസ്ഥരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.