അകാലിദൾ നിലപാട്​ മാറ്റി; ഡൽഹിയിൽ ബി.ജെ.പിക്കൊപ്പം

ന്യൂ​ഡ​ൽ​ഹി: ജ​ന​താ​ദ​ളി​ന്​ പു​റ​മെ മ​റ്റൊ​രു എ​ൻ.​ഡി.​എ ഘ​ട​ക ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ളും പൗ​ര ​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന്​ പി​റ​കോ​ട്ട​ടി​ച്ചു. ഡ​ൽ​ ഹി നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന നി​ല​പാ​ട്​ അ​കാ​ലി​ദ​ൾ മാ​റ്റി.

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ ത​ങ്ങ​ൾ പി​ന്തു​ണ​ക്കു​മെ​ന്ന്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡ​യു​മാ​യു​ള്ള ച​ർ​ച്ച​ക്കു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ്​ സു​ഖ്​​ബീ​ർ ബാ​ദ​ൽ പ​റ​ഞ്ഞു.
ബി.​ജെ.​പി​യു​മാ​യി സ​ഖ്യം വേ​ർ​പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വേ​റി​ട്ട്​ മ​ത്സ​രി​ക്കാ​ൻ ആ​ലോ​ചി​ച്ച​ത്​ വേ​ണ്ടെ​ന്നു​വെ​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി​യി​ൽ ബി.​െ​ജ.​പി​യെ പി​ന്തു​ണ​ക്കി​ല്ലെ​ന്നും പാ​ർ​ട്ടി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - delhi Election Akali dal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.