ഡല്‍ഹി കോടതിയിലെ വെടിവെപ്പ് ആസൂത്രിതം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണം ക്രൈ ബ്രാഞ്ച് ഏറ്റെടുത്തു. ഡല്‍ഹി പൊലീസ് കമ്മീഷ്ണര്‍ രാകേഷ് അസ്താനയാണ് ഇക്കാര്യം അറിയിച്ചത്.

വിശദ അന്വേഷണത്തിന് വേണ്ടിയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ അഭിഭാഷക സംഘടനകള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് രോഹിണി കോടതി സമുച്ചയത്തില്‍ ഗുണ്ടാ സംഘങ്ങള്‍ വെടിവെപ്പ് നടത്തിയത്. അഭിഭാഷക വേഷത്തിലെത്തിയ അക്രമികള്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇയാള്‍ അടക്കം മൂന്നു പേര്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റ് മരിച്ചു.

ഗോഗിയുടെ എതിരാളികളായ ടില്ലു ഗ്യാങ്ങിലെ അംഗങ്ങലാണ് കോടതി മുറിയില്‍ തോക്കുമായി എത്തി ആക്രമിച്ചത്. ഡല്‍ഹി പൊലീസ് അക്രമികളെ നേരിട്ടു. 40 റൗണ്ടാണ് പൊലീസും ഗുണ്ടകളും വെടിയുതിര്‍ത്തത്.

Tags:    
News Summary - Delhi Court Shootout case handed over to crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.