Posted On
date_range Updated On
date_range എൻജിനീയർ റാഷിദിന്റെ ജാമ്യാപേക്ഷയിൽ എൻ.ഐ.എക്ക് നോട്ടീസ്
ന്യൂഡൽഹി: ജയിലിൽനിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച കശ്മീർ ബാരാമുല്ല എം.പി എൻജിനീയർ റാഷിദിന്റെ ജാമ്യാപേക്ഷയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) പ്രതികരണം തേടി ഡൽഹി കോടതി. ആഗസ്റ്റ് 28നകം മറുപടി നൽകണമെന്നാണ് അഡീഷനൽ സെഷൻസ് ജഡ്ജി ചാന്ദർ ജിത് സിങ്ങിന്റെ നിർദേശം.
യു.എ.പി.എ കേസിൽ 2019 മുതൽ തിഹാർ ജയിലിൽ കഴിയുന്ന റാഷിദിന് സത്യപ്രതിജ്ഞക്കായി ജൂലൈ അഞ്ചിന് ഏതാനും മണിക്കൂർ കസ്റ്റഡി പരോൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.