Posted On
date_range Updated On
date_range ഡൽഹിയിൽ സൗജന്യ റേഷൻ മേയ്വരെ നീട്ടി
ന്യൂഡൽഹി: ഡൽഹിയിൽ സൗജന്യ റേഷൻ വിതരണം 2022 മേയ് വരെ തുടരാൻ അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ തീരുമാനം. നവംബർ 30ന് അവസാനിച്ച പദ്ധതിയാണ് ആറുമാസംകൂടി നീട്ടിയത്.
17.77 ലക്ഷം റേഷൻ കാർഡുകൾ വഴി 72.78 ലക്ഷം പേർക്ക് ഇതിെൻറ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നവംബർ 30നുശേഷം സൗജന്യ റേഷൻ നൽകില്ലെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡേ വ്യക്തമാക്കിയിരിക്കെയാണ് ഡൽഹി സർക്കാറിെൻറ നീക്കം.
ആപ് സർക്കാർ അടുത്ത മേയ് 31വരെ സൗജന്യ റേഷൻ നൽകുമെന്ന് പറഞ്ഞ കെജ്രിവാൾ ഇക്കാര്യത്തിൽ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.