Posted On
date_range Updated On
date_range ഡൽഹി സ്ഫോടനം: അഭിഭാഷകനെ കാണണമെന്ന പ്രതിയുടെ ആവശ്യം തള്ളി
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്ന പ്രതികളിലൊരാളായ ജാസിർ ബിലാൽ വാലിയുടെ ആവശ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. ഈ ആവശ്യം വിചാരണ കോടതി നിരസിച്ചതായുള്ള ഉത്തരവ് കാണിക്കാൻ പ്രതിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്. വിഷയം വിചാരണ കോടതിയുടെ തീരുമാനത്തിന് വിട്ടു. ഇതിന് നടപടിക്രമമുണ്ടെന്നും ഇയാൾക്കുവേണ്ടി പുതിയ നടപടിക്രമം ഉണ്ടാക്കാനാവില്ലെന്നും ജഡ്‍ജി വ്യക്തമാക്കി. പ്രതിയുമായി കൂടിക്കാഴ്ചക്കുള്ള അപേക്ഷ വിചാരണ കോടതി തള്ളിയെന്നുള്ള പ്രതിയുടെ അഭിഭാഷകന്‍റെ വാക്കാലുള്ള പ്രസ്താവന വിശ്വസിക്കാനാകില്ലെന്നും കോടതി വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.