ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ (ആപ്) പരാജയപ്പെടുത്താൻ കോൺഗ്രസ് സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചെന്ന് ഓഖ്ല എം.എൽ.എ അമാനത്തുല്ല ഖാൻ. കോൺഗ്രസും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും അവർക്ക് ജയിക്കാൻ വേണ്ടിയല്ല മത്സരിച്ചത്. ആം ആദ്മി പാർട്ടിയുടെ പരാജയത്തിൽ ഇരുപാർട്ടികൾക്കും നിർണായക പങ്കുണ്ട്. കോൺഗ്രസിന് ബി.ജെ.പിയിൽനിന്ന് സഹായം കിട്ടി. രാഹുൽ ഗാന്ധി ആദ്യമായി മണ്ഡലത്തിൽ പ്രചാരണത്തിന് വന്നു. സഖ്യകക്ഷികൾ അതത് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയെ പിന്തുണക്കേണ്ടതുണ്ട്. കോൺഗ്രസിന് ഡൽഹിയിൽ ശക്തിയില്ല. ഓഖ്ലയിൽനിന്ന് മൂന്നാം തവണയാണ് അമാനത്തുല്ല ഖാന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.