ഐ.എൻ.എസ് ചെന്നൈ കമ്മീഷൻ ചെയ്തു

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് ചെന്നൈ യുദ്ധക്കപ്പൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ തിങ്കളാഴ്ച കമ്മീഷൻ ചെയ്തു. ഇന്ത്യൻ നാവികസേനയുടെ ചരിത്ര ദിവസമാണിതെന്ന് മനോഹർ പരീക്കർ പ്രസംഗത്തിൽ വ്യക്തമാക്കി. നാവികസേന തലവൻ  അഡ്മിറൽ സുനിൽ ലംബ, മുതർന്ന പടിഞ്ഞാറൻ നാവിക കമാൻഡ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 
 


മുംബൈ മാസ്ഗോണ് ഡോക്ക് കപ്പൽനിർമാതാക്കളാണ് ഐ.എൻ.എസ് ചെന്നൈ  രൂപകൽപനയും നിർമ്മാണവും നടത്തിയത്.  ഐ.എൻ.എസ് കൊൽക്കത്തയാണ് ഈ ശ്രേണിയിലെ ഒന്നാമൻ. 2014 ഓഗസ്റ്റ്16 നാണ് ഇത് കമ്മീഷൻ ചെയ്തത്. പിന്നീട് ഈ ക്ലാസിലെ രണ്ടാം കപ്പൽ ഐ.എൻ.എസ് കൊച്ചിയാണ്. 2015  സെപ്റ്റംബർ 30നാണ് ഇത് കമ്മീഷൻ ചെയ്തത്.

ഇന്ത്യൻ നേവിയുടെ നിർണായക പദ്ധതിയായ കൊൽക്കത്ത ക്ലാസ്(പ്രോജക്ട് 15എ) ഇതോടെ പൂർണതയിലെത്തുകയാണ്.  മിസൈൽ വേധ കപ്പലുകളാണ് ഈ പദ്ധതി വഴി നിർമിക്കുന്നത്.

Tags:    
News Summary - Defence Minister Manohar Parrikar commissions INS Chennai into Indian Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.