Posted On
date_range Updated On
date_range ഹൃദയമിടിപ്പ് വർധിച്ചു; ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ഹൃദയമിടിപ്പ് വർധിച്ചതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. തുടർന്ന് ഉടൻ തന്നെ അവരെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടർന്ന് അവർ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് റിപ്പോർട്ട്. പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്.
ദീപികക്കൊപ്പം പ്രഭാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാൻ ഇന്ത്യൻ ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. ദിഷ പട്ടാണിയും ചിത്രത്തിൽ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.