വിനോജ് സെൽവം, വിജയ്

‘ടി.വി.കെക്ക് നക്സൽ മനോഭാവം, വിജയ് ഡീപ് സ്റ്റേറ്റിന്‍റെ നവജാത ശിശു’; വിമർശനവുമായി ബി.ജെ.പി നേതാവ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ് വികസനം സ്തംഭിപ്പിക്കാൻ ‘ഡി.എം.കെ ശൈലിയിലുള്ള ടൂൾകിറ്റ്’ പിന്തുടരുകയാണെന്ന് ബി.ജെ.പി നേതാവ് വിനോജ് സെൽവം. ടി.വി.കെക്ക് നക്സൽ മനോഭാവമാണ്. 2021ൽ കമൽ ഹാസനെ തെരഞ്ഞെടുപ്പിനിറക്കി ഡി.എം.കെ വോട്ട് ഭിന്നിപ്പിച്ചു. ഇത്തവണ അവർ രംഗത്തിറക്കിയത് വിജയ്യെ ആണെന്നും സെൽവം ആരോപിച്ചു.

“ഡീപ് സ്റ്റേറ്റ് ഒരു പുതിയ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു, അദ്ദേഹത്തെ നമ്മൾ നിസ്സാരമായി കാണരുത്. പഴയ കുഞ്ഞ് ഡി.എം.കെക്ക് പ്രായമായി. അതിനാൽ വിജയ് പുതിയ ആളാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നീക്കങ്ങൾ ഡി.എം.കെയുടെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. പ്രതിപക്ഷത്തിരുന്ന് ഡി.എം.കെ വികസനം തടഞ്ഞതുപോലെ, വിജയ് എന്ന പുതിയ കുഞ്ഞ് അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ടി.വി.കെക്ക് നക്സൽ മനോഭാവമാണ്. 2021ൽ കമൽ ഹാസനെ തെരഞ്ഞെടുപ്പിനിറക്കി ഡി.എം.കെ വോട്ട് ഭിന്നിപ്പിച്ചു. ഇത്തവണ അവർ രംഗത്തിറക്കിയത് വിജയ്യെ ആണ്. അത് പക്ഷേ അവർക്ക് തന്നെ ദോഷമാകും. വർധിച്ച ഭരണവിരുദ്ധ വികാരവും ടി.വി.കെയുടെ ഉദയവും ഡി.എം.കെയുടെ 2026ലെ തെരഞ്ഞെടുപ്പ് സാധ്യതകളെ തകർക്കും” -വിനോജ് പറഞ്ഞു.

നേരത്തെ ബി.ജെ.പി നേതാവ് പാണ്ഡ്യനും ടി.വി.കെ നക്‌സല്‍ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ പുരോഗതി തടയാനുള്ള മനോഭാവം ബി.ജെ.പി വേരോടെ പിഴുതെറിയുമെന്ന് സെൽവം ഇന്ത്യാ ടുഡേ കോൺക്ലേവിൽ പറഞ്ഞു. ഡി.എം.കെക്ക് കോൺഗ്രസുമായുള്ളത് നിയമവിരുദ്ധ ബന്ധമാണെന്നും തമിഴ്നാടിനെ ഡി.എം.കെയിൽനിന്ന് രക്ഷിക്കാനാണ് ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യമെന്നും വാർത്ത ഏജൻസിയായ പി.ടി.ഐയോട് സെൽവം പ്രതികരിച്ചു.


Tags:    
News Summary - Deep state's new baby: BJP leader slams actor Vijay, says TVK shows naxal mindset

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.