മൃതദേഹം ചാക്കിൽ കെട്ടി പാലത്തിനടിയിൽ തള്ളി

മംഗളൂരു: മധ്യവയസ്കന്റെ ജഡം ചാക്കിൽ കെട്ടി പാലത്തിനടിയിൽ തള്ളിയ നിലയിൽ കണ്ടെത്തി. കൂലിത്തൊഴിലാളിയായ കൊപ്പൽ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50)ജഡമാണ് സൂറത്കൽ-കൃഷ്ണപുര പാതയിലെ അഴുക്കുചാൽ പാലത്തിനടിയിൽ ചീഞ്ഞളിഞ്ഞു കിടന്നത്.

തുണിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ അവസ്ഥയിലായിരുന്നു ജഡം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനയച്ചു.

Tags:    
News Summary - Dead Body Thrown under Bridge - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.