മോദിയുടെ പരിപാടി സംപ്രേക്ഷണം ചെയ്​തില്ല; ദൂരദർശൻ ഉദ്യോഗസ്ഥക്ക്​ സസ്​പെൻഷൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി സംപ്രേക്ഷണം ചെയ്​തില്ലെന്ന കാരണത്താൽചെന്നൈയിൽ ദൂരദർശൻ ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി. പ്രോഗ്രാം അസിസ്​റ്റൻറ്​ ഡയറക്​ടർ ആർ. വസുമതിയെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​.

സെപ്​റ്റംബർ 30ന്​ നരേന്ദ്ര മോദി പ​ങ്കെടുത്ത മദ്രാസ്​ ഐ.ഐ.ടിയുടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിൽ വീഴ്​ച വരുത്തിയെന്ന്​ ആരോപിച്ചാണ്​ നടപടി. സിവിൽ സർവീസ്​ ചട്ടം 10 പ്രകാരമാണ്​ നടപടി.

അച്ചടക്കനടപടി കാലയളവിൽ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന്​ പുറത്ത്​ പോകാൻ പാടില്ലെന്നും ഉത്തരവിലുണ്ട്​.

Tags:    
News Summary - DD Asst director suspended-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.