അതിർത്തി സംഘർഷം; ജനങ്ങളോട്​ മിസോറാമിലേക്ക്​ പോകരുതെന്ന്​ അസം സർക്കാർ

ഗുവാഹത്തി: വ്യക്തി സുരക്ഷക്ക്​ ഭീഷണി നേരിടുന്നതിനാൽ അസമിലെ ജനങ്ങളോട് അയൽ സംസ്​ഥാനമായ​ മിസോറാമിലേക്ക്​ യാത്ര ചെയ്യരുതെന്ന്​ സർക്കാർ നിർദേശം. ഈ ആഴ്ച അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്​ സർക്കാർ ജനങ്ങൾക്ക്​ നിർദേശം നൽകിയത്​.

സംഘർഷത്തിന്​ തുടക്കമിട്ടത്​ അസം പൊലീസാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി നടത്തിയ ചർച്ച വിജയമായതിന്​ തൊട്ടുപിന്നാലെ ഇത്തരമൊരു സംഭവം നടക്കുന്നത്​ എങ്ങനെയാണെന്നുമാണ്​ മിസോറാം സർക്കാർ ചോദിക്കുന്നത്​.

ഇരു സംസ്​ഥാനങ്ങളിലെയും സേനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ്​ അസം ​െപാലീസുകാർ കൊല്ലപ്പെട്ടിരുന്നു. 45 പേർക്ക്​ പരിക്കേറ്റു. 'സംഘർഷത്തിന്​ പിന്നാലെ മിസോറാമിലെ വിദ്യാർഥി-യുവജന സംഘടനകൾ പ്ര​േകാപനപരരമായ പ്രസ്​താവനകൾ നടത്തുകയാണ്​. നിരവധിയാളുകൾ ഓ​ട്ടോമറ്റിക്​ ആയുധങ്ങളുമായി തയാറെടുത്ത്​ നിൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ അസം പൊലീസിന്‍റെ പക്കൽ ലഭിച്ചിട്ടുണ്ട്' -സർക്കാർ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി​. ജോലിക്കും മറ്റുമായി മിസോറാമിൽ താമസിക്കുന്നവർ വലിയ ജാഗ്രത പാലിക്കണമെന്നാണ്​ പറയുന്നത്​.

കച്ചാർ ജില്ലയിലെ വനപ്രദേശത്ത​ുള്ള അതിർത്തിയിൽ തിങ്കളാഴ്ചയാണ്​ സംഘർഷമുണ്ടായത്​. പ്രകോപനം കൂടാതെ വെടിവെച്ചുവെന്ന്​ ഇരുപൊലീസ്​ സേനകളും പരസ്​പരം പഴി ചാരുകയാണ്​. അതിർത്തിയിലെ സംഘർഷ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന്​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അതിർത്തിയിലെ രംഗം ശാന്തമാക്കാൻ അർധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്​ കേന്ദ്രം.

Tags:    
News Summary - Days After Violence in Border Assam Advises People Not To Travel To Mizoram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.