കാവി നിറം മാറ്റി; ഹജ്ജ്​ ഹൗസി​ന്​ വീണ്ടും വെള്ള നിറം 

ലഖ്​നോ: പ്രതിഷേധങ്ങൾ ശക്​തമാവുന്നതിനിടെ ഉത്തർ​പ്രദേശിലെ ഹജ്ജ്​ ഹൗസി​​​െൻറ കാവി നിറം മാറ്റി. ഹജ്ജ്​ ഹൗസി​​​െൻറ മതിലുകൾക്ക്​ വീണ്ടും വെള്ള നിറം തന്നെയാണ്​ അടിച്ചിരിക്കുന്നത്​. നേരത്തെ ഹജ്ജ്​ ഹൗസിന്​ കാവി നിറം അടിച്ചത്​ വിവാദമായിരുന്നു. ഇതേ തുടർന്നാണ്​ യു.പി സർക്കാർ നിറം മാറ്റാൻ നിർബന്ധിതരായത്​.

മുമ്പ്​ പച്ചയും വെള്ളയും നിറമാണ്​ ഹജ്ജ്​ ഹൗസിന്​ ഉണ്ടായിരുന്നത്​. ഇതുമാറ്റി വ്യാഴാഴ്​ച രാത്രി കെട്ടിടത്തിന്​ കാവി നിറം നൽകുകയായിരുന്നു.  മന്ദിരങ്ങൾക്കും ബസുകൾക്കും കാവി നിറം നൽകിയതിന്​ പിന്നാലെയാണ്​ പുതിയ നീക്കവുമായി യു.പിസർക്കാർ രംഗത്തെത്തിയത്​. ഹജ്ജ്​ ഹൗസിന്​ കാവിനിറം അടിച്ചതിനെ ന്യൂനപക്ഷക്ഷേമ വകുപ്പ്​ മന്ത്രിയും അനുകൂലിച്ചിരുന്നു.

അതേ സമയം, ഹജ്ജ്​ ഹൗസി​​​െൻറ നിറം മാറ്റത്തിനെതിരെ കോൺഗ്രസും സമാജ്​വാദി പാർട്ടിയും ശക്​തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു.പി സർക്കാറി​​​െൻറ വർഗീയ അജണ്ടയുടെ ഭാഗമായാണ്​  നിറം മാറ്റിയതെന്നാണ്​ പ്രതിപക്ഷം ആരോപിക്കുന്നത്​. 

Tags:    
News Summary - Day After Being Painted Saffron, Lucknow Hajj House Walls Turn Off-White-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.