ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരന്‍ ഇഖ്ബാൽ കസ്കർ ആശുപത്രി വിട്ടു

മുംബൈ: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ക്രിമിനൽ കേസ് പ്രതിയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ ഇളയ സഹോദരനുമായ ഇഖ്ബാൽ കസ്കർ ആശുപത്രി വിട്ടു. മുംബൈയിലെ ജെ.ജെ. ആശുപത്രിയിലാണ് കസ്‌കർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഞായറാഴ്‌ചയാണ് കസ്‌കറിനെ താനെ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24നാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്‌കറിനെ അറസ്റ്റ് ചെയ്തത്. കേസിന്‍റെ ഭാഗമായി കസ്‌കറിനെ ഇ.ഡി. കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.