Posted On
date_range Updated On
date_range ഡാനിഷ് അൻസാരി, യോഗി മന്ത്രിസഭയിലെ ഏക മുസ്ലിം മുഖം
ലഖ്നോ: യു.പിയിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഏക മുസ്ലിം മുഖം ഡാനിഷ് ആസാദ് അൻസാരി. കഴിഞ്ഞ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മുഹ്സിൻ റാസയെ മാറ്റിയാണ് ബല്ലിയ മണ്ഡലത്തിൽ നിന്നുള്ള 32കാരനായ ഡാനിഷിനെ ഉൾപ്പെടുത്തിയത്.
ബിരുദ വിദ്യാർഥിയായിരിക്കെ എ.ബി.വി.പിയിലൂടെയാണ് ഡാനിഷ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ലഖ്നോ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2018ൽ യോഗി സർക്കാർ ഡാനിഷിനെ ഉർദു ഭാഷ സമിതിയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.