മഹാരാഷ്​ട്രയിൽ 15 ദിവസത്തേക്ക്​ നിരോധനാജ്ഞ; കടുത്ത നിയന്ത്രണങ്ങൾ

മുംബൈ: കോവിഡ് വ്യാപനം പിടിവിട്ട സാഹചര്യത്തിൽ മഹാരാഷ്​ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി എട്ടുമണി മുതൽ 15 ദിവസത്തേക്കാണ്​ നിയന്ത്രണങ്ങൾ. സമ്പൂർണ ലോക്​ഡൗൺ ഏർപെടുത്തുന്നില്ലെന്ന്​ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ലോക്​ഡൗണിന് സമാനമായ രീതിയിലാവും നിയന്ത്രണങ്ങൾ. പൊതുസ്​ഥലങ്ങളിൽ നാലിൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടില്ല. അത്യാവശ്യ കാര്യങ്ങൾക്ക്​ വേണ്ടിയുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. മുഴുവൻ ഓഫിസ്​ ജീവനക്കാരുടെയും ജോലികൾ വീട്ടിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഏഴുമണി മുതൽ വൈകീട്ട്​ എട്ട്​ മണി വരെ അവശ്യ സർവീസുകളായ ആരോഗ്യം, ബാങ്ക്​, മാധ്യമങ്ങൾ, ഇ-കൊമേഴസ്​, പെട്രോളിയം മേഖലകൾ പ്രവർത്തിക്കും.

ഹോട്ടലുകളിലും റെസ്​റ്റോറന്‍റുകളിലും പാഴ്​സൽ സേവനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂ. മഹാരാഷ്​ട്രയിൽ ചൊവ്വാഴ്ച 60,212 കോവിഡ് കേസുകളാണ്​ സ്ഥിരീകരിച്ചത്‌. 281 പേര്‍ മരിച്ചു.

Tags:    
News Summary - Curfew in Maharashtra for 15 Days from 8 pm Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.