Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 40,000 കവിഞ്ഞു; മുംബൈയിൽ മാത്രം 25,000
മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത് 2,345 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 41,642 ആയി. 1,382 പേർക്ക് കൂടി പുതുതായി ബാധിച്ചതോടെ മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 25,000 കവിഞ്ഞു.
64 പേരാണ് പുതുതായി മരിച്ചത്. 41 മരണവും മുംബൈയിലാണ്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,454 ആയി. മുംബൈയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 882 പേരാണ്.
അഞ്ചു ദിവസത്തിനിടെ 10,000 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ചത്. ഇതുവരെ 11,726 പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.