ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരെയോർത്തുള്ള പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം അറിയിച്ചത്. മുതലകൾ നിഷ്കളങ്കരാണെന്നായിരുന്നു ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രാഹുലിന്‍റെ ഒറ്റവരി ട്വീറ്റ്.
വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെയോർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വിങ്ങിപ്പൊട്ടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.
എന്നാൽ, കോവിഡ് മൂലം ജീവൻ നഷ്ടമായവരെ ഒാർത്തുള്ള മോദിയുടെ കണ്ണീർ മുതലക്കണ്ണീരെന്നായിരുന്നു നെറ്റിസൺസിെൻറ പ്രതികരണം. രാജ്യത്ത് കോവിഡ് പിടിമുറുക്കുേമ്പാഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്ത ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. പല പ്രമുഖരും മോദിയുടേത് 'അഭിനയം' ആണെന്ന് സമുഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.