ബംഗളൂരു: വിനോദസഞ്ചാരകേന്ദ്രമായ ബന്നാർഘട്ട തേട്ടക്കര തടാകത്തിൽ യുവാവിെൻറ കൈ മുതല കടിച്ചെടുത്തു. ടർട്ടിൽ ടെക്നോളജീസ് സി.ഇ.ഒ നാഗ്പൂർ സ്വദേശി മുദിത് ദന്തവതെ (27) ആണ് ആക്രമണത്തിനിരയായത്. യുവാവിെൻറ കൂടെയുണ്ടായിരുന്ന വളർത്തുനായ്ക്കൾ തടാകത്തിലിറങ്ങിയതോടെ അവയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തും ഫോറസ്റ്റ് ഗാർഡുകളും ചേർന്ന് യുവാവിനെ രക്ഷിക്കുകയായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു. മുദിത്തിന് കൃത്രിമ കൈ വെച്ചുപിടിപ്പിക്കും. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.