ഗൂഗ്​ളിൽ ഇന്ത്യക്കാർ തിരഞ്ഞത്​ ക്രിക്കറ്റ്​ ലോകകപ്പ്; വ്യ​ക്തി അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ

ക്രി​ക്ക​റ്റ്​ ക​ഴി​ഞ്ഞേ​യു​ള്ളൂ ഇ​ന്ത്യ​ൻ പൊ​തു​മ​ന​സ്സി​ന്​ മ​റ്റു​ള്ള​തെ​ല്ലാം. അ​ത്​ തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും സി​നി​മ​യാ​യാ​ലും. ഗൂ​ഗ്​​ളി​ൽ ഈ ​വ​ർ​ഷം ഇ​ന്ത്യ​ക്കാ​ർ ഏ​റ്റ​വു​മ​ധി​കം തി​ര​ഞ്ഞ​തും ക്രി​ക്ക​റ്റ്​ ത​ന്നെ. ബു​ധ​നാ​ഴ്​​ച ഗൂ​ഗ്​​ൾ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്​ ഐ.​സി.​സി ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റാ​ണ്.

ര​ണ്ടാ​മ​ത്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും മൂ​ന്നാ​മ​ത്​ ച​ന്ദ്ര​യാ​ൻ-2 വി​ക്ഷേ​പ​ണ​വും. വ്യ​ക്തി​ക​ളി​ൽ ഒ​ന്നാ​മ​ത്​ പാ​ക്​ സേ​ന​യു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട ഭാ​ര​തീ​യ വാ​യു സേ​ന​യി​ലെ വി​ങ്​ ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നാ​ണ്. ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി ല​ത മ​​ങ്കേ​ഷ്​​ക​റും ക്രി​ക്ക​റ്റ്​​താ​രം യു​വ​രാ​ജ്​ സി​ങ്ങു​മാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്. ​

വാ​ർ​ത്ത ഇ​ന​ങ്ങ​ളി​ൽ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്, ച​ന്ദ്ര​യാ​ൻ-2 എ​ന്നി​വ​ക്ക്​ പി​റ​കി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പാ​ണ്. സി​നി​മ​ക​ളി​ൽ ക​ബീ​ർ സി​ങ്, ഗ​ല്ലി ബോ​യ്, മി​ഷ​ൻ മം​ഗ​ൾ. കാ​യി​ക​ത്തി​ൽ പ്രോ ​ക​ബ​ഡി ലീ​ഗാ​ണ്​ ര​ണ്ടാ​മ​ത്. തെ​രു​വി​ൽ നി​ന്നെ​ത്തി ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക​യാ​യി ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന റാ​നു മ​രി​യ മൊ​ണ്ട​ലാ​ണ്​ പു​തു​താ​യി ഗൂ​ഗ്​​ളി​ൽ തി​ര​ഞ്ഞ​വ​രി​ൽ മു​ന്നി​ൽ. ​

Tags:    
News Summary - Cricket Team and Abhinandan Varthaman are Indian search in Google -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.