വരുൺസിങ്ങിനെ ബംഗളൂരുവിലേക്ക്​ മാറ്റി; ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് റിപ്പോർട്ട്​

ചെന്നൈ: കുന്നൂർ ഹെലികോപ്​ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ്​ കമാൻഡൻറ്​ വരുൺസിങ്ങിനെ മെച്ചപ്പെട്ട ചികിത്സക്കായി ബംഗളൂരുവിലേക്ക്​ മാറ്റി. ബംഗളൂരു എയർഫോഴ്​സി​​​െൻറ കമാൻഡ്​ ഹോസ്​പിറ്റലിലാണ്​ വരുൺസിങ്ങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്​.

വ്യാഴാഴ്​ച ഉച്ചക്കുശേഷം എയർ ആംബുലൻസ്​ മാർഗമാണ്​ കൊണ്ടുപോയത്​. വരുൺസിങ്​ മാത്രമാണ്​ 80 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ടത്​. വെല്ലിങ്​ടൺ സൈനികാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വരുൺസിങ്ങി​​െൻറ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെ സ്വീകരിക്കുന്നതിന്​ വരുൺസിങ്​ നേരത്തേ തന്നെ സൂലൂരിലെത്തിയിരുന്നു. തുടർന്ന്​ കുന്നൂർ വെല്ലിങ്​ടണിലേക്കുള്ള യാത്രയിൽ സംഘത്തോടൊപ്പം ചേരുകയായിരുന്നു.

Tags:    
News Summary - Crash Survivor Group Captain Varun Singh Airlifted To Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.