സുഭാഷ് മുണ്ട
Posted On
date_range Updated On
date_range ഝാർഖണ്ഡിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവച്ച് കൊന്നു
റാഞ്ചി: ഝാർഖണ്ഡിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവച്ച് കൊന്നു. ദലിത് ശോഷൺ മുക്തി മഞ്ച് നേതാവ് കൂടിയായ സുഭാഷ് മുണ്ടയാണ് (36) മരിച്ചത്. ഇന്നലെ രാത്രി റാഞ്ചി ദലദല്ലിയിലെ ഓഫിസിൽ കയറിയാണ് അക്രമികൾ വെടിയുതിർത്തത്. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
സുഭാഷ് മുണ്ടയുടെ മൃതദേഹവുമായി ദലദല്ലിയിലെ പ്രധാന റോഡിൽ ജനം പ്രതിഷേധിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച റാഞ്ചിയിൽ ബന്ദിന് ആഹ്വാനം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.