സി.പി.ഐ ദേശീയ കൗൺസിൽ: കേരളത്തിൽനിന്ന് ഏഴ് പുതുമുഖങ്ങൾ

ന്യൂ ഡല്‍ഹി: സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽനിന്ന് ഏഴ് പുതുമുഖങ്ങൾ. മന്ത്രിമാരായ കെ. രാജൻ, ജി.ആർ അനിൽ, പി. പ്രസാദ്, ചിഞ്ചു റാണി എന്നിവരുൾപ്പെടെയാണ് ദേശീയ കൗൺസിലിൽ എത്തുന്നത്. ഇവർക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി.പി സുനീറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കേരളത്തിൽനിന്നുള്ള അംഗങ്ങളുടെ എണ്ണം 11ൽനിന്ന് 13 ആയി ഉയർന്നു. സത്യൻ മൊകേരി കൺട്രോൾ കമീഷൻ അംഗമായി.

ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ്സ് പ്രായപരിധി എന്ന ഭേദഗതി സി.പി.ഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള കെ.ഇ ഇസ്മായിൽ അടക്കമുള്ള നേതാക്കൾ ദേശീയ കൗൺസിലിൽനിന്ന് ഒഴിവായി. പന്ന്യൻ രവീന്ദ്രൻ, എൻ. അനിരുദ്ധൻ, ടി.വി ബാലൻ, സി.എൻ ജയദേവൻ എന്നിവരും കൗൺസിലിൽനിന്ന് ഒഴിഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ദേശീയ കൗൺസിലിൽനിന്ന് താൻ ഒഴിയുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ പാർട്ടിയെ അറിയിച്ചു. കൺട്രോൾ കമീഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു.

Tags:    
News Summary - CPI National Council: Seven new faces from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.