Posted On
date_range Updated On
date_range ഗോ സംരക്ഷകരെ നിയമം കൈയിലെടുക്കാൻ അനുവദിക്കരുതെന്ന് മഹാരാഷ്ട്ര പൊലീസിന് നിർദേശം
മുംബൈ: പശുമാംസത്തിെൻറ പേരിൽ വീടുകളിൽ കയറി പരിശോധന നടത്താനും നിയമം കൈയിലെടുക്കാനും ‘ഗോ സംരക്ഷകരെ’ അനുവദിക്കരുതെന്ന് മഹാരാഷ്ട്ര പൊലീസിന് ഡി.ജി.പിയുടെ നിർദേശം. ആരെങ്കിലും നിരോധിത മാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിക്കുന്ന മുറക്ക് ഇടപെടാനും മാംസം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി ഉറപ്പുവരുത്തിയശേഷം മാത്രമേ മാട്ടിറച്ചി നിരോധന നിയമ പ്രകാരം കേസെടുക്കാവൂ എന്നാണ് നിർദേശം. വിഷയം വർഗീയ സംഘർഷങ്ങൾക്ക് ഇടനൽകിയേക്കുമെന്നതിനാൽ സൗമ്യതയോടും സൂക്ഷ്മതയോടുംകൂടി വേണം ഇടപെടാനെന്നും നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.