കോവിഡിനെ പരാജയപ്പെടുത്താൻ 130 കോടി ഇന്ത്യക്കാർ ഒന്നിച്ചു; കോൺഗ്രസ്​ രാഷ്​ട്രീയം കളിച്ചു -അമിത് ഷാ

​ന്യൂഡൽഹി: കോവിഡ്​ 19​ വൈറസിനെ പരാജയപ്പെടുത്താൻ 130 കോടി ഇന്ത്യക്കാർ ഒന്നിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡിനെ നേരിടാനാൻ ആഭ്യന്തര- ആഗോളതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീ യമാണെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിനിടെ പ്രതിപക്ഷമായ കോൺഗ്രസ്​ രാഷ്ട്രീയം കളിക്കുകയാണെന്നും അ​മിത്​ ഷാ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കോൺഗ്രസ്​ അവസാനിപ്പിക്കണമെന്നും ദേശീയ താൽപര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

വൈറസ്​ വ്യാപനം തടയുന്നതിന്​ രാജ്യത്ത്​ ഏർപ്പെടുത്തിയ ലോക്ക്​ഡൗൺ കർശനമായി പാലിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കണമെന്ന്​ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്​ചയിൽ അമിത്​ ഷാ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ഉൾക്കൊണ്ട്​ ലോക്ക്​ഡൗൺ ജില്ലാതലത്തിൽ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും അമിത്​ ഷാ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Covid19 - Amit Shah Praise Modi, Hits Out At Congress - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.